Volunteer along with your studies/work, INTERNSHIPS ,വിദ്യാര്‍ത്ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം

വിദ്യാര്‍ത്ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം

പഠനത്തിന്‍റെ കൂടെ തന്നെ സാമൂഹ്യ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉത്തരവാദിത്വമുള്ള കേരളീയ  യുവ തലമുറയെ സൃഷ്ടിക്കാന്‍ സോലേഴ്സ് ഫൌണ്ടേഷന്‍  ആരംഭിച്ച  വളണ്ടിയര്‍ പ്രോഗ്രാം 2018-19  വര്‍ഷത്തേക്ക്   അപേക്ഷകള്‍ ക്ഷണിച്ചു .

വിവിധ യൂണിവേഴ്സിറ്റികളില്‍ ഡിഗ്രി/പിജി / പഠിക്കുന്നവരോ പഠനം കഴിഞ്ഞവരോ ആയ 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള, സാമൂഹിക പ്രതിബദ്ധത യുള്ളവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക് , ആര്‍ട്സ്/ ഹ്യുമാനിറ്റിസ്, മീഡിയ/ജേര്‍ണലിസം , ലിറ്ററെചര്‍, നിയമം എന്നീ പഠന മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.
 ആകെ സീറ്റുകളുടെ 50% പെണ്‍കുട്ടികള്‍ , ഭിന്നശേഷിക്കാര്‍ , SC-ST-OBC വിദ്യാര്‍ഥികള്‍ , ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ആയിരിക്കും

തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയെര്സിനു വിദേശ വളണ്ടിയര്‍മാരുടെ കൂടെ കേരളത്തിന്റെ പിന്നോക്ക മേഖലകളില്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗ്യരായ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍  വിവിധ യുവ ശാക്തീകരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാനും അവസരം ലഭിക്കും. ഒരു വര്ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക്  രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ സാമൂഹിക   പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കും .

താല്പര്യമുള്ളര്‍ mail.solacefoundation@gmail.com എന്ന  മെയില്‍ വിലാസത്തില്‍  അപേക്ഷിക്കുക
or        fill the google form  before 20th March 2018.      https://docs.google.com/forms/d/1SXCPvZhgQ_XGiazvyqu7pEsVW6PUZcJvc-7a2CcR4js/edit

കൂടുതല്‍ വിവരങ്ങള്‍ക്ക് Whatsapp: +91 9048188875









Comments