Volunteer along with your studies/work, INTERNSHIPS ,വിദ്യാര്‍ത്ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം
വിദ്യാര്‍ത്ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം പഠനത്തിന്‍റെ കൂടെ തന്നെ സാമൂഹ്യ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉത്തരവാദിത്വമുള്ള കേരളീയ യുവ തലമുറയെ സൃഷ്ടിക്കാന്‍ സോലേഴ്സ് ഫൌണ്ടേഷന്‍ ആരംഭിച്ച വളണ്ടിയര്‍ പ്രോഗ്രാം 2018-19 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു . വിവിധ യൂണിവേഴ്സിറ്റികളില്‍ ഡിഗ്രി/പിജി / പഠിക്കുന്നവരോ പഠനം കഴിഞ്ഞവരോ ആയ 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള, സാമൂഹിക പ്രതിബദ്ധത യുള്ളവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക് , ആര്‍ട്സ്/ ഹ്യുമാനിറ്റിസ്, മീഡിയ/ജേര്‍ണലിസം , ലിറ്ററെചര്‍, നിയമം എന്നീ പഠന മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ആകെ സീറ്റുകളുടെ 50% പെണ്‍കുട്ടികള്‍ , ഭിന്നശേഷിക്കാര്‍ , SC-ST-OBC വിദ്യാര്‍ഥികള്‍ , ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയെര്സിനു വിദേശ വളണ്ടിയര്‍മാരുടെ കൂടെ കേരളത്തിന്റെ പിന്നോക്ക മേഖലകളില്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗ്യരായ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വിവിധ യുവ ശാക്തീകരണ ...